കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. 12ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, 13ന് കോട്ടയം ബിസിഎം കോളജ് (ഓട്ടോണമസ്), 14ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ഷ്യോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമുകളിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്.
ആപ്പിള്‍, സാംസംഗ്, സോണി, വിവോ, എല്‍ജി, ഒപ്പോ, ലെനോവൊ, എച്ച്പി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ തന്നെ മുന്‍നിര ഡീലറാണ് ഓക്സിജന്‍. മെഗാ ജോബ് ഫെയറിലൂടെ ബ്രാന്‍ഡുകളുടെ ഭാഗമാകാനുള്ള അവരസരമാണ് ഓക്സിജന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കുന്നത്.
അക്കൗണ്ടന്റ്, പ്രോഡക്ട് എക്സ്പേര്‍ട്ട് (സെയില്‍സ് എക്സിക്യൂട്ടീവ്), അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, ഓഡിറ്റ് അസിസ്റ്റന്റ്, ബ്രാഞ്ച് ബിസിനസ് മാനേജര്‍, കോഓര്‍ഡിനേറ്റര്‍ കോര്‍പറേറ്റ് സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ബിസിനസ് മാനേജര്‍, ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍, ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍, എച്ച്ആര്‍ എക്സിക്യൂട്ടീവ്, സര്‍വീസ് കോഓര്‍ഡിനേറ്റര്‍, സര്‍വീസ് ടെക്നീഷ്യന് മൊബൈല്‍, ലാപ്ടോപ്പ്, സ്റ്റോക് ഓഡിറ്റര്‍, സ്റ്റോര്‍ ഗോഡൗണ്‍ അസിസ്റ്റന്റ്, സ്റ്റോര്‍ ഗോഡൗണ്‍ ഇന്‍ചാര്‍ജ്, ടെറിറ്ററി സെയില്‍സ് മാനേജര്‍, വെയര്‍ഹൗസ് അസിസ്റ്റന്റ്, വെയര്‍ഹൗസ് ഹെല്‍പ്പര്‍ തുടങ്ങിയ ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്.
താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: oxygengroup.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ബയോഡാറ്റ 9544200650, 8714743332, 9995566747 എന്ന വാട്സ്ആപ്പ് നമ്പരിലേക്കോ [email protected] എന്ന ഇ-മെയില്‍ അഡ്രസിലേക്കോ അയയ്ക്കുക.